മെറിറ്റ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്, 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ്-ടു അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ രണ്ട് വർഷം അംഗത്വം പൂർത്തിയാക്കിയ അംഗങ്ങൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും ബോർഡിന്റെ വെബ്സൈറ്റായ www.kmtboard.in ൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ അനുബന്ധ രേഖകളും ജൂലൈ 31നകം "ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഓ, കോഴിക്കോട് - 673005" എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ:
0495 2966577, 9188230577.
(പി ആർ /എ എൽ പി /1095)
- Log in to post comments