Skip to main content

ദർഘാസ് ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് മഹീന്ദ്ര ബൊലേറോ / സ്വിഫ്റ്റ് ഡിസയർ / ടൊയോട്ട എറ്റിയോസ് / ഹോണ്ട സിറ്റി വാഹനം ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. വാഹനങ്ങൾക്ക് 5 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. ദർഘാസുകൾ Tender for vehicle DLO എന്ന തലക്കെട്ടോടെ ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയം, തൊഴിൽ ഭവൻ, മൂന്നാം നില, തിരുവനന്തപുരം 695033 എന്ന മേൽ വിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ ലേബർ ഓഫീസർ, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരം ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ്. നിരതദ്രവ്യം: 5,000 രൂപ. ദർഘാസ് ഫോറം ജൂൺ 22 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് 0471-2783938. ഇമെയിൽ: dlothiruvananthapuram@gmail.com.

പി.എൻ.എക്‌സ്. 1881/2026

date