Post Category
*അടിയന്തര യോഗം ചേർന്നു*
റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. എല്ലാ വകുപ്പുകളോടും ജാഗ്രത പാലിക്കാനും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ ആവശ്യമായ ഇടപെടലുകൾ നടത്താനും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇതിനോടകം സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, സബ്‍ കളക്ടർ അതുൽ സാഗർ, ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രൻ, ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments