Skip to main content
വനം വന്യജീവി വകുപ്പ് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും തൈ നടീലും കൽപ്പറ്റ മുൻസിപ്പാലിറ്റി ചെയർമാൻ പി വിശ്വനാഥൻ നിർവഹിക്കുന്നു

*സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു*

വനം വന്യജീവി വകുപ്പ് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും തൈ നടീലും സംഘടിപ്പിച്ചു. കല്‍പറ്റ പി.എം ശ്രീ കേന്ദ്രിയ വിദ്യാലയത്തില്‍ നടന്ന പരിപാടി കല്‍പറ്റ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം നജ്മല്‍ അമീന്‍ അധ്യക്ഷനായി. വയനാട് വന്യജീവി സങ്കേതം കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ. ഒ വിഷ്ണു പരിസ്ഥിതി ബോധവത്കരണ ക്ലാസ് നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ബോധവല്‍ക്കരണ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

നഗരസഭാ കൗണ്‍സിലര്‍ ഷാക്കിറ സെയ്തലവി, കല്‍പറ്റ വിജിലന്‍സ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഹാഷിഫ്,  വൈത്തിരി ഉപജില്ല എ.ഇ.ഒ കെ.കെ അരുണിമ, കല്‍പറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു, കല്‍പറ്റ ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ കെ മനോജ്കുമാര്‍, കല്‍പറ്റ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എ.യു ഹരിലാല്‍, കല്‍പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.പി സജീവ് എന്നിവര്‍ സംസാരിച്ചു. 

 

date