Skip to main content

*കുടുംബശ്രീ കോഫി പ്രൊഡ്യൂസര്‍ സംരംഭം ആരംഭിച്ചു*

കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പൂതാടി സി.ഡി.എസില്‍ കോഫി പ്രൊഡ്യൂസര്‍ സംരംഭം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കുന്നതിനുള്ള ആദ്യപടിയായി പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പുകള്‍ വനിതാ കര്‍ഷകരുടെ ഉപജീവനമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയും സാമ്പത്തിക ശാക്തീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. വാര്‍ഡ് അംഗം പി വിനീത അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി കെ.എം ഷിബു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആശ കിരണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ കുട്ടികൃഷ്ണന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ലീന ജോണ്‍, അഗ്രി സി ആര്‍ പി ശോഭ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.

date