Skip to main content

*ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; മണ്ണെടുപ്പിന് വിലക്ക് തുടരും*

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനത്തിനും വിനോദസഞ്ചാരത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ക്വാറികൾക്ക് പുറമെ ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കും അഡ്വഞ്ചർ ടൂറിസം സെന്ററുകൾക്കും ട്രക്കിങുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിൻവലിച്ചത്. അതേസമയം യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനുള്ള നിയന്ത്രണം തുടരും.

date