Skip to main content

*ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു*

 

വയനാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു. നാലര വയസ്സുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ രണ്ട് എണ്ണത്തിൻ്റെ ഫലമാണ് പോസിറ്റീവായത്. 19 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

 

date