വിദ്യാഭ്യാസമേഖലയ്ക്കായി നൂതനപദ്ധതികള്‍: മന്ത്രി പി.സി. വിഷ്ണുനാഥ്
പൊതുവിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതി ഉറപ്പാക്കാന്‍ നൂതനപദ്ധതികള്‍ നടപ്പാക്കുമെന്ന് വിനോദസഞ്ചാര,സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. കാഞ്ഞിരക്കോട് സെന്റ് മാര്‍ഗരറ്റ് ഗേള്‍സ് ഹൈസ്കൂളില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ട് മുഖേന നിര്‍മിച്ച ശൗചാലയസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യവികസനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉറപ്പാക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പാഠ്യേതരമികവ് വര്‍ധിപ്പിക്കാനും നടപടികളുണ്ടാകും. ലഹരിവിപത്ത് ചെറുക്കാനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായപ്രവര്‍ത്തനം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം രൂപ ചിലവഴിചാണ് സമുച്ചയം നിര്‍മിച്ചത്. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശന്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതികളുടെ അധ്യക്ഷരായ വൈ ഓസ്ബോണ്‍, ബെന്‍സി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. കെ. പ്രസന്നകുമാര്‍, ഹെഡ്മിസ്ട്രസ് സുനിത ജോസഫ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments