അപ്രന്റിസ്ഷിപ്പ് മേള ജൂണ്‍ 11ന്
ഇടുക്കി ജില്ലയിലെ പ്രെം മിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജൂണ്‍ 11ന്
രാവിലെ 9 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടക്കും. മേളയില്‍ വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികള്‍ക്കും പങ്കെടുക്കാം. വിവിധ ട്രേഡുകളില്‍ ട്രേഡ് ടെസ്റ്റ് പാസായ ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഈ സ്ഥാപനത്തില്‍ നടക്കുന്ന മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാവുന്നതാണ്. അതോടൊപ്പം ട്രെയിനികളെ സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ആവശ്യമുള്ള ട്രെയിനികളും https://www.apprenticeshipindia.gov.in പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447894826, 8281556597 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റ്റിസ്ഷിപ്പ് മേള 2026 (PMNAM 2026) സംഘടിപ്പിക്കുന്നത്.
- Log in to post comments