ക്വട്ടേഷന്‍ ക്ഷണിച്ചു
തപാല്‍ വകുപ്പിന്റെ കോഴിക്കോട് ആര്.എം.എസ് സി.ടി ഡിവിഷന് സൂപ്രണ്ട് ഓഫീസ് പരിധിയില്‍ കോഴിക്കോട് -തിരൂര്‍ റൂട്ടില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത, കുറഞ്ഞത് 5000 കിലോഗ്രാം പെയ്ലോഡ് ശേഷിയുള്ള നാല് ചക്ര വാഹനം (ഒരു റൗണ്ട് ട്രിപ്പ്) ഉണ്ടായിരിക്കണം. ആഴ്ചയില്‍ ഏഴു ദിവസവും വാഹനം തപാല്‍ വകുപ്പിന്റെ ആവശ്യത്തിനായി ലഭ്യമാക്കണം. ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ മേക്ക്, മോഡല്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. കൂടാതെ ആര്.സി ബുക്ക്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള സാധുവായ റോഡ് പെര്‍മിറ്റ് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം.
താത്പര്യമുള്ളവര്‍ പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ ക്വട്ടേഷനുകള്‍ ആവശ്യമായ രേഖകള്‍ സഹിതം ദി സൂപ്രണ്ട്, ആര്.എം.എസ്. സി.ടി.ഡിവിഷന്, കോഴിക്കോട് -673 032' എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിനു മുകളില്‍ 'ക്വട്ടേഷന്‍ ഫോര്‍ കോഴിക്കോട് -തിരൂര്‍ ആര്.എം.എസ്.റൂട്ട് ' എന്ന് രേഖപ്പെടുത്തണം. രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ മാത്രമേ ക്വട്ടേഷനുകള്‍ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് സൂപ്രണ്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍- 0495- 2365896, 23665781.
- Log in to post comments