എൻപിഎസ് പെൻഷൻ അദാലത്ത് ജൂൺ 24ന്
തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻപിഎസ് പെൻഷൻ അദാലത്ത് ജൂൺ 24 രാവിലെ 11ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻ പി എസ് പെൻഷൻ, ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ച പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ജൂൺ 17നകം കിട്ടത്തക്കവണ്ണം ഷീബ ജെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695023 എന്ന വിലാസത്തിൽ അയക്കണം. കവറിനു മുകളിൽ 'എൻപിഎസ് പെൻഷൻ അദാലത്ത്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. പെൻഷനറുടെ മൊബൈൽ ഫോൺ നമ്പർ ശരിയായി അപേക്ഷയിൽ രേഖപ്പെടുത്തണം. പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണനയ്ക്കായി സ്വീകരിക്കുകയുള്ളൂ. പെൻഷനെ സംബന്ധിക്കുന്ന സാധാരണ സമർപ്പിക്കുന്ന സാധാരണ പരാതികളും അദാലത്തിൽ പരിഗണിക്കില്ല. അത്തരം പരാതികൾ വ്യവസ്ഥാപിതമായ മാർഗത്തിൽ തന്നെ പരിഗണിക്കും.
പി.എൻ.എക്സ്. 1913/2026
- Log in to post comments