Skip to main content

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയം മുഖേന നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്. 7.5 ശതമാനം പലിശനിരക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളസര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് വായ്പ.   വിവരങ്ങള്‍ക്ക്:   സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍: 0474 2764440, 7907748177.
 

 

date