Post Category
വരവൂര്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തൃശ്ശൂര്‍ വരവൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) തസ്തികയിലെ ഒരു ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. ദിവസവേതനാടിസ്ഥാനത്തില്‍ പ്രതിമാസം പരമാവധി 27,825 രൂപ വരെ വേതനം ലഭിക്കും. കൂടിക്കാഴ്ച ജൂണ്‍ 17-ന് രാവിലെ 11 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ബി-ബ്ലോക്ക് ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര മേഖലാ ട്രെയിനിംഗ് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2371451.
date
- Log in to post comments