*ആശുപത്രികളിലുള്ളത് 68 പേര്‍*
ഇതുവരെ 443 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 158 പേരാണ് അഡ്മിറ്റായി ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 68 പേരാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. 26 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും 42 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്. 163 പേരെ നിരീക്ഷണത്തിലാക്കി ചികിത്സ നല്‍കുന്നുണ്ട്. ഇവരെ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. 463 പേരെ നിരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു. ഇവരില്‍ രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിലുള്ള 14 പേര്‍ക്ക് രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരോട് ഉടന്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു അധ്യാപികയ്ക്കും രോഗലക്ഷണമുണ്ട്.
എം എല്‍ എ ഐ.സി ബാലകൃഷണല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡിഎം ഒ ഡോ.കെ.ടി.രേഖ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments