Post Category
*കുടുംബശ്രീ ബ്രൈഡല്‍ മേക്കപ്പ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു*
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബ്രൈഡല്‍ മേക്കപ്പ് മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ വിതരണം ചെയ്തു. കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോബ് കഫെ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. സ്വന്തമായി സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള 30 കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് 25 ദിവസത്തെ പരിശീലനം നല്‍കിയത്. സി.ഡി.എസ് -2 ചെയര്‍പേഴ്‌സണ്‍ ആര്‍.രാജലക്ഷ്മി അധ്യക്ഷയായ പരിപാടിയില്‍ സി.ഡി.എസ്-1 ചെയര്‍പേഴ്‌സണ്‍ ആര്‍.ആര്‍.പ്രസന്നകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ഹുദൈഫ്, ശ്രുതി രാജന്‍, ബ്ലോക്ക് കേ ാഓര്‍ഡിനേറ്റര്‍ എം.എസ്.വിദ്യമോള്‍, ട്രെയിനിങ് അധ്യാപിക ജയ, എം.ഇ.സി രഞ്ജിനി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments