Skip to main content

*അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം*

മാനനന്തവാടി ഐ.സി.ഡി.എസ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍വെന്റ്കുന്ന് അങ്കണവാടി കം ക്രഷില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭയില്‍ സ്ഥിരതാമസക്കാരായ 18നും 35നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് അവസരം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവുണ്ട്. താഴെയങ്ങാടി വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ക്രഷ് വര്‍ക്കര്‍ക്ക് പ്ലസ് ടുവാണ് യോഗ്യത. സ്ഥിരതാമസം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജൂണ്‍ 17ന് വൈകുന്നേരം അഞ്ച് വരെ മാനന്തവാടി ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04935 240324, 8086311616.

date