സെന്‍സസ് പരിശീലനം ആരംഭിച്ചു
ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം നഗരസഭ, താലൂക്ക്തലങ്ങളില്‍ ആരംഭിച്ചു. തിരുവല്ല നഗരസഭയുടെ പരിശീലനം ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചെയര്‍പേഴ്സണ്‍ എസ് ലേഖ ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി ആര്‍ കെ ദീപേഷ് അധ്യക്ഷനായി. രഞ്ജിത്ത് ജോസ്, പി ഹെയ്ല്‍സണ്‍ എന്നിവര്‍ പരിശീലനം നയിച്ചു. 27 പേര്‍ പങ്കെടുത്തു.
മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച കോഴഞ്ചേരി താലൂക്ക് പരിശീലനം എഡിഎം എ വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി തഹസില്‍ദാര്‍ അശ്വിനി അച്ചുതന്‍ അധ്യക്ഷയായി. സി അനില്‍കുമാര്‍, എസ് സുജിത്ത്, ഫിബി അഗസ്റ്റസ്, ലിബിന്‍ സി മാത്യു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 98 പേര്‍ പങ്കെടുത്തു.
മലപ്പള്ളി കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ തഹസില്‍ദാര്‍ പി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം വി സിംന, കെ ടി മഞ്ജുഷ, ഇഡിക്സ് ഷാജി, കവിത ജേക്കബ് എന്നിവര്‍ പരിശീലനം നയിച്ചു. 72 പേര്‍ പങ്കെടുത്തു. ജൂണ്‍ 18 വരെ വിവിധ നഗരസഭ, താലൂക്കുകളില്‍ പരിശീലനം നടക്കും.
- Log in to post comments