Skip to main content

പരിസ്ഥിതി ദിനാചരണം

 
അന്തര്‍ദേശീയ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഔഷധ സസ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളില്‍ നടുന്നതിനും സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച 'മാതൃവനം പദ്ധതി' ജില്ലാതല ഉദ്ഘാടനം ആറന്മുള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിച്ചു. ആറന്മുള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശിവപ്രസാദ് അധ്യക്ഷനായി. ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി സുജാത പരിസ്ഥിതി സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ഗീത, പി.ടി.എ പ്രസിഡന്റ്‌റ് വിനോദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

date