Post Category
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ''ജീവനം 2026'' സംഘടിപ്പിച്ചു. ഇലന്തൂര്‍ ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ നടന്ന ശുചീകരണ പരിപാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് അജി അലക്‌സ് ഹരിതസന്ദേശം നല്‍കി. ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അശോക് ഗോപിനാഥ് വൃക്ഷത്തൈ നട്ടു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ജി ഫിലിപ്പ്, അന്നമ്മ വര്‍ഗീസ്, കവിത മോള്‍, പ്രസന്ന ബാബു, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ് അനില്‍കുമാര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments