സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷത്തേക്കുള്ള ഒന്നാം ഘട്ട അപേക്ഷ ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേനെ അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷം പാസായ പരീക്ഷകള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
പത്താം ക്ലാസ് , പ്ലസ് ടു സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും എം ആര്‍ എസ് ലും സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ്. രണ്ടു വര്‍ഷം കാലാവധിയുള്ളതും എ ഐ സി ടി ഇ /എന്‍ ബി ഇ ആര്‍ ന്റെ അംഗീകാരം ഉള്ളതുമായ റെഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്‌സുകളാകണം.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് മാത്രം വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ജാതി വിവരങ്ങള്‍ ഇ ഡിസ്ട്രിക്റ്റ് സംവിധാനം മുഖേനെ ഓണ്‍ലൈന്‍ ആയി ലഭിക്കും. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് , ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2322712.
- Log in to post comments