Skip to main content

റീ ടെന്‍ഡര്‍

ഐ.സി.ഡി.എസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന മുനിസിപ്പിലിറ്റിയിലെയും ഉള്‍പ്പെടെ ആകെ 145 അങ്കണവാടികളിലെ 911 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 ജൂണ്‍ മാസം മുതല്‍ 2027 മാര്‍ച്ച് 31 വരെ ഒരു കുട്ടിക്ക് ഒരു ദിവസം 125 മില്ലീ ലിറ്റര്‍ പാല്‍ എന്ന കണക്കില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 ദിവസം മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍, മറ്റ് പാല്‍ വിതരണ സംവിധാനങ്ങള്‍ വഴി പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജൂണ്‍ 19 പകല്‍ 1 മണി വരെയാണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാനതീയതി. ജൂണ്‍ 19 പകല്‍ 3 മണി വരെയാണ് ടെണ്ടര്‍ തുറക്കുന്ന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9526030504, 9496337561

date