പരിസ്ഥിതി ദിനത്തില്‍ പ്രത്യേക ഗ്രാമസഭയും ബോധവല്‍കരണ സെമിനാറും
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ യോഗവും പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രസിഡന്റ് ബീനാ സോമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രാജന്‍ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജയ്സി കോശി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ ജയശ്രീ, അജില്‍ ഡേവിഡ് ജോണ്‍, ആര്‍. മോഹനന്‍ നായര്‍, ലേഖ ജയകുമാര്‍, സി. മിനി, അജയന്‍, ബിജി പീറ്റര്‍, പഞ്ചായത്ത് സെക്രട്ടറി വി.എന്‍ അനില്‍, അസിസ്റ്റന്റ് സെക്രട്ടറി ബി സുനിത, പത്തനംതിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപികയും മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുമായ സുലേഖ പുരുഷോത്തമന്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
- Log in to post comments