Skip to main content

ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകള്‍, ബിരുദം, ബിരുദാന്തര ബിരുദം. പ്രായപരിധി 17-35. https://kbpe.kerala.gov.in/deled2026 ലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 8547126028, 04734 296496.

(പിഎന്‍പി 897/2026)

ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സ് പ്രവേശനം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം, കെ എം എ റ്റി/സി എം എ റ്റി/സി എ റ്റി, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ച് ജൂണ്‍ 15, 16 17 തീയതികളില്‍ നടക്കുന്ന പ്രവേശനത്തില്‍ പങ്കെടുക്കാം. എസ് സി / എസ് റ്റി  വിദ്യാര്‍ഥികള്‍ക്ക്  സംവരണവും ആനുകൂല്യവും ലഭിക്കും. വെബ്സൈറ്റ് www.kittsedu.org. ഫോണ്‍ 9645176828, 9446529467
 

date