Skip to main content
ചികിത്സയിൽ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ സന്ദർശിക്കുന്നു

*ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു*

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ സന്ദർശിച്ചു. വിവിധ വാർഡുകളിലെത്തി കുട്ടികളോടും രക്ഷിതാക്കളോടും മന്ത്രി വിവരങ്ങള്‍  ചോദിച്ചറിഞ്ഞു. ആശങ്കപെടേണ്ട സാഹചര്യമില്ലന്ന് മന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി.
എം എല്‍ എമാരായ  ഐ.സി ബാലകൃഷണല്‍, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡിഎം ഒ ഡോ.കെ.ടി.രേഖ, ജനപ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date