*ജില്ലാ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു*
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. ജില്ലയിലെ തൊഴിലന്വേഷകരായ യുവാക്കൾക്ക് പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ സ്റ്റൈപ്പന്റോടുകൂടിയ പരിശീലനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള 10 വ്യവസായ സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുത്തത് ലഭ്യമായ 80 ഒഴിവുകളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 230 ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകി. പങ്കെടുത്തവരിൽ 129 പേരെ കമ്പനികൾ പ്രാഥമിക പരിശോധനകൾക്ക് ശേഷം ചുരുക്കപ്പട്ടികളിൽ ഉൾപ്പെടുത്തി.
കൽപ്പറ്റ കൽപ്പറ്റ നഗരസഭ അദ്ധ്യക്ഷൻ പി. വിശ്വനാഥൻ അധ്യക്ഷനായ പരിപാടിയിൽ കെ.എം.എം. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൾ ജീവൻ ജോൺസ്, നഗരസഭാ വാർഡ് കൗൺസിലർ ആർ രഞ്ജിത്ത്, ഷൗക്കത്ത് ഹുസൈൻ, എം തുളസീധരൻ, വി.കെ റോയ്, ഇ.കെ സതീഷ്, കെ ഗിരീഷ്, പി.വി റോയ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments