Post Category
ആശ്വാസകിരണം: ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനെ നടപ്പിലാക്കി വരുന്ന ആശ്വാസകിരണം പദ്ധതിയുടെ ധനസഹായം നിലവിൽ ലഭിച്ചു വരുന്ന ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം ലഭിക്കുന്നതിനായി www.socialsecuritymission.gov.in ൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആശ്വാസകിരണം ധനസഹായത്തിനായി 2018 ഏപ്രിൽ 1 മുതൽ അപേക്ഷ സമർപ്പിച്ചവരിൽ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള പുതുക്കിയ വ്യക്തി വിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകകൾ സഹിതം ഹാജരാക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് രേഖകൾ ഹാജരാക്കുന്ന മാസം മുതലുള്ള തുക മാത്രമേ അനുവദിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2341200, 1800-120-1001.
പി.എൻ.എക്സ്. 1953/2026
date
- Log in to post comments