Skip to main content

ഭക്ഷ്യസുരക്ഷാദിനം: പാനൽ ചർച്ചയും സെമിനാറും സംഘടിപ്പിച്ചു 

 

ലോക ഭക്ഷ്യസുരക്ഷാദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 'ബാധ്യതകളിൽ നിന്ന് പരിഹാരങ്ങളിലേക്ക് - എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം' എന്ന വിഷയത്തെ ആസ്പദമാക്കി പാനൽ ചർച്ചയും സെമിനാറും സംഘടിപ്പിച്ചു. ഭക്ഷണജന്യമായ രോഗങ്ങളെകുറിച്ചും പ്രതിരോധിക്കാനുള്ള വിവിധ നടപടികളെകുറിച്ചും വിദഗ്ദർ വിശദമാക്കി. 

കണ്ണൂർ ഭക്ഷ്യസുരക്ഷ അസിസ്റ്റൻ്റ് കമ്മീഷണർ സംഗീത്. എസ് പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. തൃശ്ശൂർ മണ്ണുത്തി വെറ്റിനറി സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇർഷാദ്. എ, കണ്ണൂർ ജില്ലാ ആശുപത്രി എല്ലുരോഗ വിദഗ്ദനും പൊതുജന ആരോഗ്യ വിദഗ്ദനുമായ ഡോ.അജിത്ത് കുമാർ. സി, മുൻ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ വി.കെ. പ്രദീപ്‌കുമാർ, കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ്റ് അസോസിയേഷൻ പ്രതിനിധി ബുപേഷ്, ബേക്ക്‌സ്‌ ജില്ലാ ഉപദേശക സമിതി ചെയർമാൻ രഞ്ചിത്ത് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ തൊഴിലാളികളും സർ സയ‌്യ്ദ് കോളേജ് വിദ്യാർത്ഥികളും ഗവ. ഓഫ് സ്കൂൾ നഴ്‌സിങ്ങ് വിദ്യാർത്ഥികളും സന്നിഹിതരായി. 

 ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ഡോ. വിഷ്ണു എസ് ഷാജി, ജൂനിയർ സൂപ്രണ്ട് എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പാനൽ ചർച്ചയ്ക്കുശേഷം ഭക്ഷ്യസുരക്ഷാ ഓഫീസർ യമുന കുര്യൻ 'റീപർപ്പസ്ഡ് യൂസ്ഡ് കുക്കിങ് ഓയിൽ' എന്ന വിഷയത്തിൽ സംസാരിച്ചു. 

date