Skip to main content

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചാരണം ഇന്ന് (ജൂൺ 15) തൃശൂരിൽ നടക്കും

 

 

 

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചാരണത്തിന്റെ ജില്ലാതല പരിപാടികൾ ഇന്ന് (ജൂൺ 15) തൃശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.

 

ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഹ്വാനപ്രകാരം മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണദിന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാനായി എല്ലാ വർഷവും ജൂൺ 15 ന് World Elder Abuse Awareness Day' ആയി ആചരിച്ചു വരികയാണെന്നും മുതിർന്നവർക്കും വളർന്ന് വരുന്ന തലമുറയ്ക്കും അവബോധം സൃഷ്ടിക്കാൻ കഴിയും വിധം മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരികയാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ പ്രദീപൻ അറിയിച്ചു.

 

ഇന്ന് (ജൂൺ 15) രാവിലെ 10 ന് ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല പരിപാടി തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് അധ്യക്ഷത വഹിക്കും.

 

തൃശ്ശൂർ കോർപ്പറേഷൻ

കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, തൃശ്ശൂർ റവന്യു ഡിവിഷണൽ ഓഫീസർ

വിനോദ് രാജ്, ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ കെ.എം. നാസർ, 

തൃശ്ശൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ പ്രദീപൻ, സംസ്ഥാന വയോജന കൗൺസിൽ അംഗം പി.പി. ബാലൻ, ജില്ലാ വയോജന കൗൺസിൽ അംഗം ഉണ്ണികൃഷ്‌ണൻ കാനാട്ട്,

സാമൂഹ്യസുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.പി സജീവ് എന്നിവർ പങ്കെടുക്കും.

 

സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് സിനോ സേവി - "മുതിർന്നവർക്കായ് കരുതലോടെ കൈകോർക്കാം: സാമൂഹ്യനീതി വകുപ്പ് മുതിർന്നപൗരന്മാർക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികൾ" എന്ന വിഷയത്തിലും 

സാമൂഹ്യനീതി വകുപ്പ് സായംപ്രഭ ഹോം മാനേജർ/ ഫെസിലിറ്റേറ്റർ മാർഷൽ സി. രാധാകൃഷ്ണൻ - "ഉറപ്പാക്കാം വയോജന സംരക്ഷണം :സംരക്ഷണ നിയമവും നേർക്കാഴ്ചകളും"എന്ന വിഷയത്തിലും, ഫീൽഡ് റെസ്പോൺസ് ഓഫീസർ ബിനി സെബാസ്റ്റ്യൻ "മുതിർന്നവരുടെ ക്ഷേമവും പുതുതലമുറയുടെ ഉത്തരവാദിത്വവും" എന്ന വിഷയത്തിലും ബോധവൽക്കരണ ക്ലാസ്സുകൾ നയിക്കും.

 

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കും.

 

തലമുറകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ മുതിർന്നവരും വിദ്യാർത്ഥികളും ചേർന്നുള്ള ചർച്ചകളും സംഘടിപ്പിക്കും. വയോജനക്ഷേമം മുൻനിർത്തിയുള്ള വിവിധ കോളേജ് വിദ്യാർത്ഥികളുടെ സ്‌കിറ്റും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറും.

 

date