Skip to main content

അതിഥി തൊഴിലാളികള്‍ക്കായി ബാലവേല വിരുദ്ധ ദിന ബോധവത്കരണവും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 'ശരണബാല്യം' പദ്ധതിയില്‍ പെരിന്തല്‍മണ്ണ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ബോധവത്ക്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. പട്ടിക്കാട് ചുങ്കം പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ബാലവേല വിരുദ്ധ പ്രതിജ്ഞയെടുത്തു. പെരിന്തല്‍മണ്ണ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 'ശരണബാല്യം' പദ്ധതി റെസ്‌ക്യൂ ഓഫീസര്‍ പി.എം. ആതിര, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സൂപ്പര്‍വൈസര്‍ നസീബ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഹിന്ദി, ആസാമീസ് ഭാഷകളിലാണ് ബോധവത്കരണം നല്‍കിയത്. പെരിന്തല്‍മണ്ണ ലേബര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അജീഷ്, പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസ് പ്രതിനിധി അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാനവ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ഉമ്മറുല്‍ ഫാറൂഖ് ആസാമീസ് ഭാഷയിലും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സന അന്‍ജും ഹിന്ദി ഭാഷയിലും ക്ലാസ്സുകള്‍ക്കും പ്രതിജ്ഞാ ചടങ്ങിനും നേതൃത്വം നല്‍കി.

date