Skip to main content

കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം 19 ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുവികാസ് ഭവനിൽ ആരംഭിക്കുന്ന കുട്ടികളുടെ ലൈബ്രറിയുടെ ഉദ്ഘാടനം ജൂൺ 19 ന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ. മഹേന്ദ്രൻ നിർവ്വഹിക്കും. ജില്ലാ കളക്ടർ ഷാജി. വി. നായർ അധ്യക്ഷത വഹിക്കും നഗരസഭ അധ്യക്ഷ മോളി ജേക്കബ്ബ് പി.എൻ. പണിക്കരുടെ ചിത്രം അനാച്ഛാദനം ചെയ്യും. റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യ പുസ്തകങ്ങൾ, പ്രമുഖരുടെ ജീവചരിത്രങ്ങൾ, ചെറുകഥകൾ, വിശ്വസാഹിത്യകാരന്മാരുടെ ക്ലാസിക് രചനകൾ ഉൾപ്പെടെ ആയിരത്തിലേറെ പുസ്തകങ്ങളുമായാണ് ലൈബ്രറി ആരംഭിക്കുന്നത്. ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചതായി സെക്രട്ടറി കെ.ഡി. ഉദയപ്പനും ജോ. സെക്രട്ടറി കെ. നാസറും അറിയിച്ചു.

(പിആർ/എഎൽപി/1145)

date