Skip to main content

പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപകർ

വെച്ചുച്ചിറ സർക്കാർ പോളിടെക്നിക് കോളേജിൽ നിലവിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗിന് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഫസ്റ്റ് ക്ലാസും ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗിന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ട്രേഡ്സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗിന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ഡിപ്ലോമയുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, മാർക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 രാവിലെ 10ന് വെച്ചുച്ചിറ സർക്കാർ പോളിടെക്നിക് കോളേജ് ഓഫീസിൽ വച്ച് നടത്തപ്പെടുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.

പി.എൻ.എക്‌സ്. 1994/2026

date