Skip to main content

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തുടർച്ചയായ നീരൊഴുക്ക് കാരണം നെയ്യാർ ഡാമിലെ ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലെർട്ടിലേക്ക് അടുക്കുകയാണ്. ജില്ലയിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (13.06.2026) രാവിലെ 10 മണിക്ക് 20 സെൻ്റീമീറ്റർ വീതം ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

date