Post Category
മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകി മെയിന്റനൻസ് ട്രിബ്യൂണലിന്റെ പ്രത്യേക അദാലത്ത്
മുതിർന്ന പൗരസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെയിന്റനൻസ് ട്രിബ്യൂണലിൽ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ, മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന എഴുപതിലധികം കേസുകളാണ് പരിഗണിച്ചത്.
തിരുവനന്തപുരം സബ് കളക്ടറും മെയിന്റനൻസ് ട്രിബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസറുമായ ആൽഫ്രഡ് ഒ. വിയുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. ട്രിബ്യൂണലിലെ ജീവനക്കാരും കൺസീലീയേഷൻ ഓഫീസർമാരും അദാലത്തിൽ പങ്കെടുത്തു.
മുതിർന്ന പൗരന്മാരുടെ പരാതികളിൽ കൗൺസിലിംഗും അനുരഞ്ജന ചർച്ചകളും നടത്തി വേഗത്തിൽ നിയമപരമായ പരിഹാരവും നീതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ ഈ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചത്.
date
- Log in to post comments