കോട്ടക്കല്‍ ആയുര്‍വേദ മാനസികാരോഗ്യ കേന്ദ്രത്തെ മികവിന്റെ സ്ഥാപനമാക്കി മാറ്റും - മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍
കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തെ മികവിന്റെ സ്ഥാപനം ആക്കി മാറ്റാനുള്ള ശ്രമം നടത്തുമെ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച പുനരധിവാസ കേന്ദ്രത്തിന്റെയും സ്ഥാപനത്തില്‍ നിര്‍മാണം പൂര്‍ത്തിയായ സ്ത്രീകളുടെ വാര്‍ഡ്, പേ വാര്‍ഡ്, ഐസോലേഷന്‍ വാര്‍ഡ്, യോഗാ ഹാള്‍, ലൈബ്രറി എിവയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുു മന്ത്രി. മാനസികാരോഗ്യ ചികിത്സയില്‍ വളരെ ഫലപ്രദമായ ചികിത്സാ രീതിയാണ് ആയുര്‍വേദം. കേരളത്തിന്റെ തനതായ ചികിത്സാ രീതിയായ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുതിനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യും. കണ്ണൂരില്‍ 300 കോടി രൂപ ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കു അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവും ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കു അന്താരാഷ്ട്ര ആയുഷ് കോക്ലേവുമെല്ലാം ഇതിന്റെ ഭാഗമാണെും മന്ത്രി പറഞ്ഞു.
പഠനവൈകല്യമുള്ള കു'ികള്‍ക്കായി നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ നടത്തു 'മേധാ' പദ്ധതിയുടെയും ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ പരീക്ഷാഭയം അകറ്റുതിന് വേണ്ടി എടരിക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കു 'സുധീരം' പദ്ധതിയുടെയും ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. ഭിശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുതിനായി സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ആയുഷ് മിഷന്‍ നടപ്പാക്കകു 'പ്രതീക്ഷ ' പദ്ധതിയുടെ ഉദ്ഘാടനം പി.കെ അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. എടരിക്കോട് ഗ്രാമപഞ്ചായത്തിലെ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മറവി രോഗം നേരത്തെ തിരിച്ചറിയുതിന് നടപ്പാക്കു 'സുസ്മിതം' പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കോ'യ്ക്കല്‍ ഗാന്ധിനഗര്‍ കൂ'ായ്മയുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിന് സമര്‍പ്പിച്ച സോളാര്‍ വാ'ര്‍ ഹീറ്റര്‍ മന്ത്രി കെ.കെ ഷൈലജയില്‍ നിും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി പാര്‍വതി ദേവി ഏറ്റുവാങ്ങി. ഗവേഷണകേന്ദ്രം പുറത്തിറക്കു വിവിധ മാസികകളുടെയും പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഭാരതീയ ചികിത്സാ വിഭാഗം ഡി.എം.ഒ ഡോ. സുശീല, ആശുപത്രി സൂപ്രണ്ട് ഡോ. എം.പി പാര്‍വതി ദേവി, കോ'യ്ക്കല്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി ജയദേവന്‍, ദേശീയ ആയുഷ് ദൗത്യം ഡി.പി.എം ഡോ. സുനിത, എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് മാനേജര്‍ പി.കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments