Post Category
ബി.ടെക് സ്പോട്ട് അഡ്മിഷൻ
കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആലപ്പുഴയിൽ 2026-27 അധ്യയന വർഷത്തെ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള ബി.ടെക് ഇലക്ട്രിക്കൽ ആന്റ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻ്റ് ബിസിനസ് സിസ്റ്റം, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ (കീം 2026) എഴുതാത്ത/യോഗ്യത നേടാത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846597311, 9447960387, 0477 2267311.
(പിആർ/എഎൽപി/1143)
date
- Log in to post comments