സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കി 'സഖി-വണ്‍ സ്റ്റോപ്പ് സെന്റര്‍' പ്രവര്‍ത്തനം തുടങ്ങി
പെരിന്തല്‍മണ്ണയില്‍ പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കി കൊണ്ട് സഖി - വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ പി.ഡബ്ല്യു.ഡി കോമ്പൗണ്ടില്‍ ഒരുക്കിയ കേന്ദ്രം സംസ്ഥാന ആരോഗ്യ-സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ. കെ ശൈലജ ഉദ്ഘാടനം ചെയ്തു.
സ്ത്രീ പീഡനങ്ങളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമവും കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പരിഷ്‌കൃത സമൂഹത്തില്‍ സ്ത്രീകളെ ഇകഴ്ത്തുന്ന കാഴ്ചപ്പാടാണ് ഇത്തരം കേസുകള്‍ക്ക് കാരണം. സ്ത്രീകളുടെയും കുട്ടികളുടേയും പ്രശ്‌നങ്ങളും പരാതികളും കേട്ട് അവര്‍ക്ക് ശരിയായ പരിഹാരം നല്‍കുന്ന കേന്ദ്രങ്ങളാണ് വണ്‍ സ്റ്റോപ്പ് സെന്ററുകള്‍. സ്ത്രീകളുടെ കൂട്ടുകാരി എന്ന നിലയിലാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.അതു കൊണ്ടാണ് ഈ സെന്ററുകള്‍ക്ക് സഖി എന്ന് പേരിട്ടതും. മൂന്ന് മാസത്തിനകം 47 ഓളം കേസുകള്‍ പെരിന്തല്‍മണ്ണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.
മഞ്ഞളാം കുഴി അലി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ഹാജറുമ്മ, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ ത്രേസ്യാമ്മ ജോണ്‍, പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ, നഗര സഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, നഗര സഭ കൗണ്‍സിലര്‍ തെക്കത്ത് ഉസ്മാന്‍, വിവിധ രാഷ്ട്രീയ കക്ഷി സംഘടനാ പ്രതി നിധികളായ പി ഗൗരി, വി രമേശന്‍, എം എം സക്കീര്‍ ഹുസൈന്‍, ചമയം ബാപ്പു, കെ സുബ്രമണ്യന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജിഷ ഗ്ലാഡ് സ്റ്റണ്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments