രോഗപ്രതിരോധത്തിന് ആരോഗ്യജാഗ്രത പദ്ധതി നടപ്പാക്കും: -മന്ത്രികെ.കെ ഷൈലജ ടീച്ചര്‍ കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന് ശിലയിട്ടു
രോഗപ്രതിരോധം ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരോഗ്യജാഗ്രത പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഒഴൂര്‍ പറപ്പാറപ്പുറത്തെ കുടുംബാരോഗ്യകേന്ദ്രത്തിനായി 2.29 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹഹിക്കുകയായിരുന്നു മന്ത്രി. 20 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയിലാകും പ്രവര്‍ത്തനം. രോഗം വരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അതിനായി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം.
ആരോഗ്യമേഖല ഇന്ത്യയ്ക്ക് മാതൃകയാണ്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു. പ്രതിദിനം 350 അധികം ആളുകള്‍ ആശ്രയിക്കുന്ന ഒഴൂര്‍ പറപ്പാറപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഒരു വര്‍ഷത്തിനകം അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്.
ശിലാസ്ഥാപന ചടങ്ങില്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി.താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ സക്കീന, ഡോ: ഷിബുലാല്‍. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, ബ്ലോക്ക് പഞ്ചായത്തംഗം റിസ് ല, ഖൈറുന്നീസ, പ്രമീള മാമ്പറ്റയില്‍, അലവി മുക്കാട്ടില്‍, കെ.കെ ജമീല, മണ്ണില്‍ സൈതലവി, തറമ്മല്‍ മൊയ്തീന്‍കുട്ടി, ഡോ: ആലിയാമു, കെ.ടി.എസ് ബാബു, ഷംസുദ്ധീന്‍, ഹംസക്കുട്ടിഹാജി, കുഞ്ഞാവുഹാജി, ഷാഫി നെച്ചിയേങ്ങല്‍, സുകുമാരന്‍, ഡോ; ജാനിഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments