Skip to main content

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം അനിവാര്യം: മന്ത്രി സണ്ണി ജോസഫ്

നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ ശേഖരണവും അനിവാര്യമാണെന്ന് പരിസ്ഥിതിവൈദ്യുതിപാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രകൃതി-സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നാടായിരുന്നുവെങ്കിലും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ സംസ്ഥാനത്തും വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ താപനിലയിലെ വർധനഹരിത ഇടങ്ങളുടെ കുറവ്മഴയുടെ വ്യതിയാനംവായു മലിനീകരണം തുടങ്ങിയവ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.

കേരളം ഭൂവിസ്തൃതി കുറവുള്ളതും ജനസാന്ദ്രത കൂടുതലുള്ളതുമായ സംസ്ഥാനമാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി റോഡുകളും കെട്ടിടങ്ങളും വ്യാപകമാകുമ്പോൾ പരിസ്ഥിതി സംരക്ഷണം കൂടുതൽ വെല്ലുവിളിയാകുന്നുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള തലസ്ഥാന നഗരത്തിൽ ജൈവവൈവിധ്യ സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും കൃത്യമായ പഠനങ്ങളും വിലയിരുത്തലുകളും അനിവാര്യമാണ്.

പരിസ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെ സംരക്ഷണ പ്രവർത്തനങ്ങൾ ഫലപ്രദമാകില്ല. അതിനാലാണ് തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യ അവസ്ഥ ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്തുന്നതിനുള്ള സിറ്റി ബയോഡൈവേഴ്‌സിറ്റി ഇൻഡക്‌സ് പദ്ധതി ആരംഭിക്കുന്നത്.

സർവകലാശാലകൾഗവേഷണ സ്ഥാപനങ്ങൾശാസ്ത്രീയ സംഘടനകൾവിദ്യാർഥികൾപ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ഹരിത ഇടങ്ങൾജലാശയങ്ങൾഹരിതസമ്പത്ത്ആവാസവ്യവസ്ഥകൾ എന്നിവ വിലയിരുത്തി നഗരാസൂത്രണത്തിൽ പരിസ്ഥിതി സൗഹൃദ സമീപനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ. എൻ. അനിൽ കുമാർ സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം ശാസ്ത്രീയമായി വിലയിരുത്തുന്നതിനായാണ് സിറ്റി ബയോഡൈവേഴ്‌സിറ്റി ഇൻഡക്‌സ് (CBI) തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. തിരുവനന്തപുരം നഗരസഭകേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്കേരള ലാൻഡ് യൂസ് ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സിംഗപ്പൂർ ഇൻഡക്‌സ് ഓൺ സിറ്റീസ് ബയോഡൈവേഴ്‌സിറ്റിയും ഇന്റഗ്രേറ്റഡ് അർബൻ നേച്ചർ ഇൻഡക്‌സും അടിസ്ഥാനമാക്കി നഗരത്തിലെ ജൈവവൈവിധ്യംഹരിത ഇടങ്ങൾജലാശയങ്ങൾവൃക്ഷസമ്പത്ത് എന്നിവ ശാസ്ത്രീയമായി മാപ്പ് ചെയ്ത് വിലയിരുത്തും. ജിഐഎസ്റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമഗ്രമായ ജൈവവൈവിധ്യ ഡാറ്റാബേസും തയ്യാറാക്കും.

പി.എൻ.എക്‌സ്. 2005/2026

date