ഓഫീസ് അറ്റൻഡന്റ്, കുക്ക് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്യുന്നതിന് പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏഴാം ക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി പരിഗണിക്കില്ല.
ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ഒരു വർഷത്തിൽ കുറയാതെയുള്ള ഫുഡ് പ്രൊഡക്ഷൻ കോഴ്‌സ് പാസായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23 രാവിലെ 10ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഭിമുഖത്തിന് പങ്കെടുക്കണം.ഫോൺ: 0471- 2314238
- Log in to post comments