Skip to main content

പ്രവാസി കമ്മീഷൻ അദാലത്ത്

കേരള പ്രവാസി കമ്മീഷൻ അദാലത്ത് പത്തനംതിട്ട ജില്ലയിലെ പ്രവാസികൾക്കായി ജൂലൈ 23 രാവിലെ 10 മുതൽ പത്തനംതിട്ടകളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകുവാനും സംവദിക്കുവാനും പ്രവാസികൾക്ക് അവസരം ഉണ്ടാകും. പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർഇ-മെയിൽപാസ്‌പോർട്ടിന്റെ കോപ്പിവിസയുടെ പകർപ്പ്എതിർകക്ഷികളുടെ വ്യക്തമായ പേരും മേൽവിലാസവുംആവശ്യമായ മറ്റ് രേഖകൾനാട്ടിൽ ബന്ധപ്പെടേണ്ട വിലാസംഫോൺ നമ്പർ എന്നിവ സഹിതം സമർപ്പിക്കണം. പ്രവാസി കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്അംഗങ്ങളായ പി.എം. ജാബിർഡോ. മാത്യൂസ് കെ. ലൂക്കോസ്എം. എം. നഈംജോസഫ് ദേവസ്യ പൊൻമാങ്കൽമുഹമ്മദ് നജീബ് റ്റി. എ (സെക്രട്ടറി ഇൻ ചാർജ്), മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പരാതികൾ കമ്മീഷന് നേരിട്ടും secycomsn.nri@kerala.gov.in എന്ന ഇ-മെയിലിലും ചെയർപേഴ്‌സൺപ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻനോർക്ക സെന്റർആറാം നിലതൈക്കാട് പി.ഒ.തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കാവുന്നതാണ്.

പി.എൻ.എക്‌സ്. 2013/2026

date