ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐകളിലായി 14 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 280 സീറ്റുകളാണുള്ളത്. ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് പ്രവേശനത്തിന് കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ് ആയ www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW ൽ I.T.I Training Programme ലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 750 രൂപ ബോർഡിൽ നിന്നും സ്റ്റൈപന്റ് നൽകുന്നതാണ്.
ധനുവച്ചപുരം-വയർമാൻ, ചാക്ക-ടർണർ, ആറ്റിങ്ങൽ-മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കൊല്ലം-മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ-വെൽഡർ/ഫിറ്റർ, ചെങ്ങന്നൂർ-മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കട്ടപ്പന-വെൽഡർ, കളമശ്ശേരി-ഫിറ്റർ, ചാലക്കുടി-ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ-ഇലക്ട്രീഷ്യൻ, അഴിക്കോട്-ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കോഴിക്കോട്-റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ് ടെക്നീഷ്യൻ, കണ്ണൂർ-ഇലക്ട്രോണിക് മെക്കാനിക് എന്നിവയാണ് അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ ടി ഐകളും ട്രേഡുകളും.
പി.എൻ.എക്‌സ്. 2014/2026
- Log in to post comments