ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്ക് സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോട് കൂടിയ ഡിഗ്രിയും കെമാറ്റ് / സിമാറ്റ് / ക്യാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിച്ചു ജൂൺ 18, 19, 20 തീയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. കേരള സർവ്വകലാശാലയുടേയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ട്രാവൽ ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസും നൽകുന്നു. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.
പി.എൻ.എക്‌സ്. 2015/2026
- Log in to post comments