അപേക്ഷ തീയതി നീട്ടി
കേരള സർക്കാർ സ്വയം ഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ (GIFT) തൊഴിലധിഷ്ഠിതമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10 വരെ നീട്ടി. അംഗീകൃത സർവ്വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർത്ഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ ഈ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ്റൂം ഓൺലൈൻ/ഓഫ്ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ, സർക്കാർ-അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.in ൽ ലഭ്യമാണ്. ഫോൺ: 0471-2596970, 9746972011, 9349727106,9995446032.
പി.എൻ.എക്സ്. 2016/2026
- Log in to post comments