കിക്മ എം.ബി.എ അഭിമുഖം
സഹരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേക്കുള്ള ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഭിമുഖം ജൂൺ 18 രാവിലെ 10 മുതൽ നെയ്യാർ ഡാമിലെ കിക്മ ക്യാമ്പസിൽ നടക്കും.
കേരള സർവകലാശാലയുടെയും എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവരമുണ്ട്. ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദവും പ്രവേശന പരീക്ഷ സ്കോറുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: www.kicma.ac.in, 8547618290, 9496366741.
പി.എൻ.എക്‌സ്. 2019/2026
- Log in to post comments