അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ റഗുലര്‍ സ്കീമിലുള്ള വിവിധ ട്രേഡുകളില്‍ (എന്‍.സി.വി.ഇ.റ്റി/എസ്.സി.വി.ഇ.റ്റി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് വഴിയും ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോര്‍ട്ടലിലും, വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകന്റെ ആധാറുമായി ലിങ്ക് ചെയ്തതോ/ചെയ്യാവുന്നതോ ആയ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും, സ്വന്തമായി ഇ-മെയില്‍ വിലാസവും നല്‍കണം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം, അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ ഗവണ്മെന്റ് ഐ.ടി.ഐല്‍ എത്തി ജൂലൈ 3 നു മുമ്പ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. അപേക്ഷകന് 2026 ഓഗസ്റ്റ് 1 -ന് 14 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും, തോറ്റവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 100/രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868-272216
- Log in to post comments