Skip to main content

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.
പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍) - കാലാവധി നാല് മാസം, ആകെ സീറ്റ് 30, പ്രായപരിധിയില്ല, അധ്യയന മാധ്യമം-മലയാളം, യോഗ്യത- ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കടെക്ചറല്‍  അസിസ്റ്റന്റ്ഷിപ്പ് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്.

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മ്യൂറല്‍ പെയിന്റിംഗ്) - കാലാവധി  ഒരുവര്‍ഷം, ആകെ സീറ്റ് 25, പ്രായപരിധിയില്ല, യോഗ്യത-എസ്.എസ്.എല്‍.സിയും ചുമര്‍ ചിത്രരചനയില്‍ താല്‍പ്പര്യവും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. വിലാസം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com. ഫോണ്‍: 0468 2319740, 9188089740, 6238366848, 9605458857, 9605046982, 9188593635.

 

date