Post Category
പോളിടെക്നിക് പ്രവേശനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലോജിസ്റ്റിക്സ് ആന്റ് ഷിപ്പിംഗ് മാനേജ്മെന്റ് (ഒരു വര്‍ഷം), മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), ഫിറ്റ്നസ് ട്രെയിനിങ് (ഒരു വര്‍ഷം ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), അലൂമിനിയം ഫാബ്രിക്കേഷന്‍ (മൂന്ന് മാസം) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോം കോളജിലെ തുടര്‍ വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ കാര്യാലയത്തില്‍ നിന്നും www.ccekcampus.org ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി/പ്ലസ് ടു ആണ് യോഗ്യത. ഫോണ്‍: 7907762385, 9747491765, 9745950144.
date
- Log in to post comments