Post Category
വെറ്ററിനറി സര്ജന് നിയമനം
ജില്ലാ മൃഗസംരക്ഷണ വകുപ്പ് മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തിര മൃഗ ചികിത്സാ സേവന പദ്ധതിയുടെ ഭാഗമായ നൈറ്റ് വെറ്റ്, മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനായുള്ള അഭിമുഖം ജൂണ്‍ 20 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബി.വി.എസ്.സി-എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483273497.
date
- Log in to post comments