Skip to main content

വായന മാസാചരണം നാളെ മുതൽ;  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും

വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ(ജൂൺ 19 വെള്ളി) വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും.  ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിക്കും.  ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും. കഥാകൃത്ത് കെ. രേഖ വായനദിന സന്ദേശം നൽകും. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  പി.എൻ. പണിക്കർ ഫൗണ്ടേഷൻ  ജില്ലാ സെക്രട്ടറി ബി. രാജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വിഭാഗം ഡി.പി.എം ഇ.എസ്. ഉഷാദേവി, മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജയിൻ, മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടി.പി. മേരി,  വിദ്യാർഥിനി അബിഗേൽ സൂസൻ ടോം എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.  ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, പി.എൻ. പണിക്കർ ഫൗണ്ടേഷൻ,  ജില്ലാ ലൈബ്രറി കൗൺസിലിൽ എന്നിവയുടെ നേതൃത്വത്തിൽ  പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷൻറെയും കുടുംബശ്രീ മിഷൻറെയും സഹകരണത്തോടെയാണ്  പരിപാടികൾ സംഘടിപ്പിക്കുന്നത്.

date