Skip to main content

ഡെങ്കിപ്പനി നിയന്ത്രണ അവലോകന യോഗം ചേരും            

മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നതിന് ജൂണ്‍ 17ന് ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. നഗരസഭാ ചെയര്‍പേഴ്സണ്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, മണ്ണാര്‍ക്കാട് താലൂക്കാശുപത്രി സൂപ്രണ്ട്, അലനലൂര്‍ സാമൂഹിക-  കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഓട്ടോ/ട്രേഡ് യൂണിയന്‍, വ്യാപാര വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date